ക്ഷാമം കാരണം ഉയര്‍ന്ന വിലയ്ക്ക് വാങ്ങി

ക്ഷാമം കാരണം ഉയര്‍ന്ന വിലയ്ക്ക് വാങ്ങി

തിരുവനന്തപുരം: പിപിഇ കിറ്റിന് ക്ഷാമമുണ്ടായ സമയത്താണ് കുറച്ച് കിറ്റുകള്‍ കൂടുതല്‍ വിലയ്ക്ക് വാങ്ങേണ്ടിവന്നത് എന്ന് മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ. കോവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടില്‍ ക്രമക്കേടുണ്ടെന്ന സിഎജി റിപ്പോര്‍ട്ടില്‍ പ്രതികരികാണുകയായിരുന്നു കെകെ ശൈലജ. ഈ വിഷയത്തില്‍ നേരത്തെ മറുപടി പറഞ്ഞതാണ്. ആ സമയത്ത് ഒരു കമ്പനിയുടെ കൈവശം മാത്രമാണ് കിറ്റുകള്‍ ഉണ്ടായിരുന്നത്. ലക്ഷക്കണക്കിന് കിറ്റുകളില്‍ 15,000 മാത്രമാണ് കൂടിയ വിലയ്ക്ക് വാങ്ങിയതെന്നും ആ സാഹചര്യത്തിന്റെ ഗൗരവം കേരളത്തിലെ ജനങ്ങള്‍ മറന്നുപോകില്ലെന്നും കെകെ ശൈലജ പറഞ്ഞു.

സിഎജി റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ല. അതിന് മറുപടി പറയേണ്ടത് സര്‍ക്കാരാണ്. നേരത്തെ ഈ വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ തന്നെ മറുപടി പറഞ്ഞതാണ്. ലോകായുക്തയുടെ മുമ്പാകെ പ്രതിപക്ഷം പരാതി സമര്‍പ്പിച്ചപ്പോഴും കാര്യങ്ങള്‍ വ്യക്തമാക്കി. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയും വ്യക്തമായി മറുപടി പറഞ്ഞതാണെന്ന് ശൈലജ.

Leave a Reply

Your email address will not be published.