പോക്സോ കേസിൽ മുൻകൂർ ജാമ്യം തേടി പ്രതികൾ

പോക്സോ കേസിൽ മുൻകൂർ ജാമ്യം തേടി പ്രതികൾ

കൊച്ചി: റിപ്പോർട്ടർ ചാനലിനെതിരായ പോക്സോ കേസിൽ മുൻകൂർ ജാമ്യം തേടി പ്രതികൾ. കലോത്സവ റിപ്പോർട്ടിങുമായി ബന്ധപ്പെട്ട കേസിൽ കൺസൾട്ടിങ് എഡിറ്റർ അരുൺ കുമാർ, റിപ്പോർട്ടർ ഷഹബാസ് എന്നിവരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

ചാനലിനെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വാർത്താ അവതരണത്തിനിടെ അവതാരകനും റിപ്പോർട്ടർമാരും തമ്മിൽ സംസാരിക്കുന്നതിനിടെ ഉണ്ടായ പരാമർശങ്ങൾ ലൈം​ഗിക ചുവയോടെയുള്ള ദ്വയാർഥ പ്രയോ​ഗമായി വ്യാഖ്യാനിക്കുന്നുവെന്നും ഹർജിയിൽ ഇരുവരും വാദിച്ചു.

Leave a Reply

Your email address will not be published.