വോളിബോൾ കിരീടം കേരളത്തിന്

വോളിബോൾ കിരീടം കേരളത്തിന്

ജയ്പുർ: ദേശീയ സീനിയർ വോളിബോൾ കിരീടം കേരളത്തിന്. ഇന്നലെ നടന്ന ഫൈനലിൽ, സർവീസസിനെ പൊരുതിത്തോൽപിച്ചാണു എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളം ചാംപ്യൻമാരായത്. 2017ൽ കോഴിക്കോടു നടന്ന പോരാട്ടത്തിലാണ് അവസാനമായി കിരീടം സ്വന്തമാക്കിയത്. കേരളത്തിന്റെ ഏഴാം വോളി കിരീടം കൂടിയാണിത്. വനിതാ വിഭാ​ഗത്തിൽ കേരളം റണ്ണറപ്പായി. റെയിൽവേസിനോടാണ് പരാജയപ്പെട്ടത്.

കടുത്ത പോരാട്ടം അതിജീവിച്ചാണ് പുരുഷ വിഭാ​ഗത്തിൽ കേരളത്തിന്റെ നേട്ടം. അഞ്ച് സെറ്റ് നീണ്ട ആവേശപ്പോരിൽ 25-20, 26-24, 19-25, 21-25, 15-12- എന്ന സ്കോറിനാണ് ജയം.

ചാംപ്യൻഷിപ്പിലെ ആദ്യ കളിയിൽ കേരളത്തെ സർവീസസ് വീഴ്ത്തിയിരുന്നു. ഈ തോൽവിക്ക് ഫൈനലിൽ തന്നെ മറുപടി നൽകി കിരീടം പിടിച്ചെടുത്താണ് കേരളം കണക്കു തീർത്തത്.

Leave a Reply

Your email address will not be published.