കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ പെട്രോള്‍ പമ്പുകൾ അടച്ചിടും. ഡീലേഴ്സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.
കോഴിക്കോട് എച്ച്‌പിസിഎല്‍ ഓഫീസില്‍ ചർച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവർമാർ മർദ്ദിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം. ഇന്ന് വൈകിട്ട് നാല് മുതല്‍ ആറ് വരെ കോഴിക്കോട് ജില്ലയിലെ പമ്ബുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുകയാണ്. ഇന്ന് എലത്തൂർ എച്ച്‌പിസിഎല്‍ അധികൃതർ ചർച്ചയ്ക്ക് വിളിച്ചിരുന്നു. ഈ ചർച്ചയ്ക്കിടെയാണ് കയ്യേറ്റമുണ്ടായത്. ഇതോടെയാണ് ഇന്ന് വൈകിട്ട് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.

Leave a Reply