ന്യൂഡൽഹി: പിവി അൻവർ തൃണമൂൽ കോൺഗ്രസിലേക്ക്. എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച നിലമ്പൂർ എംഎൽഎ പിവി അൻവർ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നേതൃത്വം നൽകുന്ന ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിലാണ് ചേർന്നത് . തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി അൻവറിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിൽ ഇക്കാര്യം അറിയിച്ചു. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി.

Leave a Reply