ആലപ്പുഴ: നാടിന് നിരക്കാത്ത രീതിയില്‍ ആയിരുന്നു മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പ്രവര്‍ത്തിച്ചത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ ഗവര്‍ണറുടെ നീക്കങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ആയിരുന്നു. ഭരണം സ്തംഭിപ്പിക്കാനായിരുന്നു മുന്‍ ഗവര്‍ണര്‍ ശ്രമിച്ചതെന്നും പിണറായി വിജയന്‍. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷവിമര്‍ശനം.
സര്‍വകലാശാലകള്‍ ഭരിക്കേണ്ടത് അക്കാദമിക് നിലവാരമുള്ളവരാണ്. യുജിസിയുടെ പുതിയ ഭേദഗതി അംഗീകരിക്കാനാകില്ല. സര്‍വകലാശാലയുടെ തലപ്പത്ത് ആര്‍ക്കും വന്നിരിക്കാമെന്നതാണ് പുതിയ ഭേദഗതി. ഏത് ഫാക്ടറി ഉടമയ്ക്കും അവിടെ വന്നിരിക്കാം. ഫാക്ടറി ഉടമയാകാന്‍ ആര്‍ക്കും പറ്റും. എന്നാല്‍ സര്‍വകലാശാലകളുടെ തലപ്പത്ത് അക്കാദമിക നിലവാരമുള്ളവരാണ് വരേണ്ടത്.
മുന്‍ ഗവര്‍ണര്‍ സ്വീകരിച്ച നിലപാട് എല്ലാവര്‍ക്കും അറിയാം. ആരും അതിനെ അംഗീകരിച്ച് സംസാരിക്കുന്നത് കേട്ടിട്ടില്ല. കാരണം അത്രമാത്രം നാടിന് നിരക്കാത്തതായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. കൃത്യമായ രാഷ്ട്രീയ ഇടപെടലുകളാണ് ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും ഉണ്ടായത്. അത് കേന്ദ്രസര്‍ക്കാര്‍ സമീപനത്തിന്റെ ഭാഗമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply