സ്‌കൂള്‍ ബസ് കയറി വിദ്യാര്‍ഥിനി മരിച്ചു

സ്‌കൂള്‍ ബസ് കയറി വിദ്യാര്‍ഥിനി മരിച്ചു

തിരുവനന്തപുരം: മടവൂരില്‍ സ്‌കൂള്‍ ബസ് കയറി വിദ്യാര്‍ഥിനി മരിച്ചു. മടവൂര്‍ ഗവ.എല്‍പിഎസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി കൃഷ്‌ണേന്ദുവാണ് മരിച്ചത്. കുട്ടിയുടെ വീടിന് മുന്നില്‍ വെച്ചായിരുന്നു അപകടം.


ബസില്‍ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ കുട്ടി റോഡിൽ ഉണ്ടായിരുന്ന കേബിൾ വയറിൽ കാല്‍ കുരുങ്ങി വീഴുകയായിരുന്നു. ഈ സമയം ബസിന്റെ പിന്‍ഭാഗത്തെ ചക്രം കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

Leave a Reply

Your email address will not be published.