റിപ്പോർട്ട് നൽകണം

റിപ്പോർട്ട് നൽകണം

കൊച്ചി: പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞ സംഭവത്തിൽ റിപ്പോർട്ട് തേടി ഹൈക്കോടതി. പരിപാടിക്ക് അനുമതി നൽകിയ കാര്യത്തിലടക്കം തിങ്കളാഴ്ച മലപ്പുറം കലക്‌ടർ റിപ്പോർട്ട് നൽകണമെന്നാണ് കോടതി നിർദേശം.

പുതിയങ്ങാടി നേർച്ചയ്ക്കിടെ കഴിഞ്ഞ ദിവസമാണ് ആന ഇടഞ്ഞത്. മദമിളകിയ ആന ഒരാളെ കാലിൽ തൂക്കിയെടുത്ത് എറിയുന്ന വിഡിയോയും പുറത്തുവന്നിരുന്നു. വിഷയം തിങ്കളാഴ്ച പരിഗണിക്കുമ്പോഴാണ് കലക്ടറും സർക്കാരും മറുപടി നൽകേണ്ടത്. ആന ഇടഞ്ഞ സമയം കുഞ്ഞുങ്ങളടക്കം സ്ഥലത്തുണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ആന എഴുന്നള്ളത്തിലെ അകലവുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങളിലും സർക്കാർ മറുപടി അറിയിക്കണം. സർക്കാർ അതോറിറ്റി കോടതി നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നുവെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published.