കൊച്ചി: സിനിമയ്ക്ക് വേണ്ടിയുള്ള പ്രമോഷനാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ചിലര്‍ പറയുന്നത് വിഷമം ഉണ്ടാക്കിയതായി നടി ഹണി റോസ്. ‘എനിക്ക് നേരെ അതിക്രമം ഉണ്ടായാല്‍ സിനിമകളുടെ ഡേറ്റ് നോക്കി പ്രതികരിച്ചാല്‍ മതിയോ? ഇപ്പോള്‍ പേരു പറയുന്ന സിനിമയുടെ സെന്‍സറിങ് പോലും നടത്തിയിട്ടില്ല. റിലീസ് ഡേറ്റും തീരുമാനിച്ചിട്ടില്ല’എന്ന്ഹ ണി റോസ്.
തന്റെ വസ്ത്രധാരണ രീതിയെ കുറ്റപ്പെടുത്തിയ രാഹുല്‍ ഈശ്വറിനെയും നടി വിമര്‍ശിച്ചു. ഭാഷയുടെ കാര്യത്തില്‍ രാഹുലിനുള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ലെന്നാണ് മനസിലായതെന്നും ഹണി റോസ് പറഞ്ഞു. ബോബി ജയിലിലായതില്‍ പ്രതികരിക്കുന്നില്ല. നിയമപരമായ കാര്യങ്ങളാണ് നടക്കുന്നതെന്നും ഹണി റോസ്.

Leave a Reply