തിരുവനന്തപുരം: രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേരള ഗവര്‍ണറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാജ്ഭവനില്‍ രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ ഷംസീര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ബിഹാര്‍ ഗവര്‍ണര്‍ ആയിരുന്ന രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിനെ അടുത്തിടെയാണ് കേരളത്തിലേക്ക് സ്ഥലംമാറ്റിയത്. കേരള ഗവര്‍ണറായി ചുമതലയേല്‍ക്കാനായി ഇന്നലെ വൈകീട്ടാണ് രാജേന്ദ്ര ആര്‍ലേക്കര്‍ തിരുവനന്തപുരത്ത് എത്തിയത്. വിമാനത്താവളത്തില്‍ നിയുക്ത ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു. ആര്‍ലേക്കര്‍ക്കൊപ്പം ഭാര്യ അനഘ ആര്‍ലേക്കറും ഉണ്ടായിരുന്നു.
അതേസമയം ബിഹാര്‍ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാനും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് മലയാളിയായ കെ. വിനോദ് ചന്ദ്രന് പുതിയ ഗവര്‍ണര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. കേരള ഗവര്‍ണര്‍ സ്ഥാനത്തു നിന്നാണ് ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേക്ക് മാറ്റിയത്.

Leave a Reply