ഹാക്കർമാരെ പൂട്ടി കേരള പോലീസ്

ഹാക്കർമാരെ പൂട്ടി കേരള പോലീസ്

തിരുവനന്തപുരം: കമ്പ്യൂട്ടർ നെറ്റ് വർക്കുകളെ ആക്രമിക്കുന്ന ഹാക്കർമാരെ പൂട്ടാനൊരുങ്ങി കേരള പോലീസ്. ഹാക്കർമാരെ പൂട്ടാനുള്ള പൂട്ടിൻ്റെ ട്രയൽ റൺ ഇന്നലെ പോലീസ് ആസ്ഥാനത്ത് നടന്നു, പദ്ധതി വിജകരമായതായി
പോലീസ്’ . സൈബർ സെക്യൂരിറ്റി ഓപ്പറേഷൻ സെന്റർ പദ്ധതി സംസ്ഥാന വ്യാപകമാക്കുകയാണ്

രാജ്യത്ത്‌ ആദ്യമായാണ്‌ ഒരു സംസ്ഥാനത്തെ പൊലീസ്‌ നെറ്റ്‌വർക്ക്‌ പൂർണമായും ഹാക്കിങ്‌ വിമുക്തമാകുന്നത്‌.

സർക്കാർ സേവനങ്ങൾ ഉറപ്പാക്കുന്ന വെബ്‌സൈറ്റുകൾ കണ്ണുവെച്ചാണ്‌ പല ഹാക്കർമാരുടെയും പ്രവർത്തനം. സർക്കാർ ഡാറ്റകൾ ചോർത്തി ഡാർക്ക്‌ വെബുകളിലും മറ്റും പ്രസിദ്ധീകരിക്കും. ഇതിനാണ്‌ സോഫ്‌റ്റ്‌വെയർ സഹായത്തോടെ സൈബർ പൊലീസ്‌ തടയിടുന്നത്‌. പൊലീസിന്റെ കംപ്യൂട്ടർ നെറ്റ്‌വർക്കിൽ ഉപയോഗിക്കാനുള്ള സോഫ്‌റ്റ്‌വെയറിൽ ആവശ്യമായ രൂപമാറ്റം വരുത്തിയാണ്‌ സൈബർ കവചം തീർക്കുന്നത്‌. ഈ സോഫ്‌റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്‌ത കംപ്യൂട്ടറുകളുടെ നെറ്റ്‌വർക്ക്‌ മോണിറ്ററിങും അനാലിസിസും നടത്താൻ സെക്യൂരിറ്റി ഓപ്പറേഷൻ സെന്ററിന്‌ സാധിക്കും. നെറ്റ്‌വർക്കിന്‌ പുറമെ നിന്നുള്ള അനാവശ്യ ഇടപെടലുകൾ തടയാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും.

Leave a Reply

Your email address will not be published.