ഹൈദരാബാദ്: പുഷ്പ 2 വിവാദങ്ങളിൽ നിന്നൊഴിയാതെ അല്ലു അർജുൻ. സിനിമയിൽ അല്ലു അര്‍ജുന്റെ കഥാപാത്രം സ്വിമ്മിങ് പൂളില്‍ മൂത്രമൊഴിക്കുന്ന രംഗമുണ്ട്. ഈ രംഗത്തിനെതിരെയാണ് പരാതി. തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവ് തീന്മര് മല്ലണ്ണയാണ് അല്ലു അര്‍ജുനെതിരേ പരാതി നൽകിയത്.
നിയമപാലകരുടെ അഭിമാനത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള രംഗമാണെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയിലുള്ളത്. ഒട്ടും മര്യാദയില്ലാത്ത രംഗമാണ്. നിയമപാലകരുടെ അഭിമാനത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള രംഗം. ഇത് എങ്ങനെ അംഗീകരിക്കാനാകും എന്നാണ് കോണ്‍ഗ്രസ് നേതാവ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. അല്ലു അര്ജുന് പുറമേ ചിത്രത്തിന്റെ സംവിധായകന് സുകുമാറിനെതിരേയും പരാതി നല്‍കിയിട്ടുണ്ട്.
Leave a Reply