പൊന്നാനി: മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ പതിനാലാം ചരമവാർഷിക ദിനം പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും, അനുസ്മരണയോഗവും നടത്തി. ഐഎൻടിയുസി സ്ഥാപക നേതാവും, തൃശൂർ നഗരസഭ കൗൺസിലറും, ദീർഘകാലം മുഖ്യമന്ത്രിയുമായിരുന്ന കെ കരുണാകരൻ ദേശീയ രാഷ്ട്രീയത്തിലും നിറഞ്ഞുനിന്ന ലീഡർ എന്ന പേരിൽ അറിയപ്പെടുന്ന ജനകീയനായ നേതാവായിരുന്നുവെന്ന് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് മുൻ എംപി സി ഹരിദാസ് പറഞ്ഞു. തന്ത്രശാലിയായ കരുണാകരൻ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ ഇപ്പോഴത്തെ കേരള രാഷ്ട്രീയത്തിൽ പല മാറ്റങ്ങളും സംഭവിക്കുമായിരുന്നുവെന്നും ഹരിദാസ് വിലയിരുത്തി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷ വഹിച്ചു. കെപിസിസി നിർവാഹ സമിതി അംഗം വി സെയ്ത് മുഹമ്മദ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. ടി കെ അഷ്റഫ്, എൻ എ ജോസഫ്, ഇ പി രാജീവ്, പുന്നക്കൽ സുരേഷ്, എ പവിത്രകുമാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, ജെ പി വേലായുധൻ, എൻ പി നബീൽ, കെ ജയപ്രകാശ്, ടി ശ്രീജിത്ത്, എം അബ്ദുല്ലത്തീഫ്, പ്രദീപ് കാട്ടിലായിൽ,പി നൂറുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
Leave a Reply