ഇൻ്റർ യൂ ണിവേഴ്‌സിറ്റി പുരുഷ ഫുട്‌ ബോൾ ചാമ്പ്യൻഷിപ്പിന് കാലിക്കറ്റിൽ തുടക്കമായി.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം:സൗത്ത് സോ ൺ ഇൻ്റർ യൂണിവേഴ്‌സിറ്റി പുരുഷ ഫുട്‌ബോൾ ചാമ്പ്യ ൻഷിപ്പിന് കാലിക്കറ്റിൽ തുട ക്കമായി.ആദ്യ ദിനത്തിൽ ശ്രീ ശങ്കരാചാര്യ യൂണിവേ ഴ്സിറ്റി എതിരില്ലാത്ത 5 ഗോ ളുകൾക്ക് ആന്ധ്രപ്രദേശ് സർവ്വകലാശാലയെയും കലാസലിംഗം അക്കാഡമി ഓഫ് റിസർച്ച് ആൻഡ് എ ഡ്യൂക്കേഷൻ (തമിഴ്നാട് ) നെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കു കേരള യൂ ണിവേഴ്സിറ്റി ഓഫ് ഹെൽ ‘ത്ത്‌ സയൻസിനെയും, കൃ ഷ്ണ യൂണിവേഴ്സിറ്റിയെ ഒന്നിന് എതിരെ അഞ്ചു ഗോ ളുകൾക്ക് പരാജയപെടു ത്തികൊണ്ട് എൻ ഐ ഐ ടി കാലിക്കറ്റും രണ്ടാം റൗ ണ്ടിലേക്ക് പ്രവേശിച്ചു. കേ രള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റ ഡീസും,കൊച്ചിൻ യൂണി വേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും എതിരില്ലാതെനേരിട്ടും ര ണ്ടാം റൗണ്ടിലേക്ക് പ്രവേശി ച്ചു.കാലിക്കറ്റ് സർവകലാ ശാല വൈസ് ചാൻസാർ ഡോ. പി രവീന്ദ്രൻ ഉദ്ഘാട നം ചെയ്തു.രജിസ്ട്രാർ ഡോ.ഇ കെ സതീഷ് അ ധ്യ ക്ഷത വഹിച്ചു.കായിക വി ഭാഗം മേധാവി.ഡോ.വി പി സക്കീർ ഹുസൈൻ,സിൻ ഡിക്കേറ്റ് അംഗങ്ങളായ അ ഡ്വ. എം.ബി. ഫൈസൽ, പി മധുരാമനാട്ടുകര എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.