തൃശൂർ: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾക്കെതിരെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സുപ്രീം കോടതിയിൽ. ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദേവസ്വങ്ങൾ സുപ്രീം കോടതിയെ സമീപിച്ചത്.
ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് പ്രകാരം പൂരം എഴുന്നള്ളിപ്പുകൾ നടത്താൻ കഴിയില്ല. ഈ സാഹചര്യം വ്യക്തമാക്കിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു.
അതേസമയം ഇതിനെതിരെ മൃഗ സ്നേഹികളുടെ സംഘടനകളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. തടസ ഹർജിയുമായാണ് സംഘടനകൾ രംഗത്തെത്തിയത്.

Leave a Reply