രവി മേലൂർ
ശ്രീമൂലനഗരം: എടനാട് ജവഹർ റസിഡൻസ് അസോസിയേഷനു, ആലുവ ഡോ :ടോണി ഫെർഫെർണാണ്ടസ് ഐ ഹോസ്പിറ്റലും സംയുക്തമായി സൗജന്യതേത്ര പരിശോധനയും, തിമിര ശസ്ത്രക്രിയ ക്യാമ്പും, നടത്തി. ക്യാമ്പിൽ 200 പേർ പങ്കെടുത്തു. 30 ഓളം പേർക്ക് സൗജന്യ ഓപ്പറേഷനും നിശ്ചിച്ചു. യോഗത്തിൽ അസോസിയേഷൻ പ്രസിഡൻ്റ് ജോർജ് പെരുമായൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.എം. ഷംസുദീൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഡോ: ടോണി ഫെർണാണ്ടസ് ഐ.ഹോസ്പിറ്റലിലെ ഡോ: ആർഷിദ മുഖ്യപ്രഭാഷണം നടത്തി. റസിഡൻസ് അസോസിയേഷൻ കൂട്ടായ്മ ശ്രീമൂലനഗരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് എ.എം. നാസർ, ജവഹർ വായനശാല പ്രസിഡൻറ് ടി.ബി. ഹരി , അസോസിയേഷൻ വൈ: പ്രസിഡന്റ് കെ.പി. ജോസഫ്, ജോ:സെക്രട്ടറി കെ.എൻ. ഉണ്ണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടി.എസ്. വിനോദ്, സുനില മനോജ് എന്നിവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി ബ്രിഗേഡിയർ വി.കെ. ലളിതകുമാരി സ്വാഗതവും, ട്രഷറർ ജോബി വർഗ്ഗീസ് നന്ദിയും പറഞ്ഞു.
Leave a Reply