കോഴിക്കോട് വിമാനത്താവളം പാർക്കിംഗ് ഫീസ് ഗതാഗതകുരുക്ക് ഉടൻ പരിഹരിക്കണം

കോഴിക്കോട് : കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരോട് പാർക്കിംഗ് ഫീസ് അന്യായമായി ഈടാക്കുന്ന നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി എസ്ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ ഷമീർ പറഞ്ഞു. വിമാനത്താവളത്തിൽ പ്രവേശിച്ച് 13 മിനിറ്റുകൾക്കകം പുറത്തിറങ്ങുന്ന ഒരു വാഹനത്തിനും യാതൊരുവിധ ഫീസും നൽകേണ്ടതില്ല എന്ന എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവിന് വിരുദ്ധമായി ജനങ്ങളെ ദ്രോഹിക്കുന്ന നടപടി അംഗീകരിക്കാൻ പറ്റില്ല. കൂടാതെ കോഴിക്കോട് നഗരം മുതൽ വിമാനത്താവളം വരെ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് അശാസ്ത്രീയമായ ട്രാഫിക് സംവിധാനങ്ങൾ ഇതുകാരണം ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ വിവരണാതീതമാണ്. കോഴിക്കോട്ടെ എയർപോർട്ടിന്റെ സമഗ്ര വികസനത്തിനും ജനങ്ങളുടെ സുഗമമായ യാത്രക്ക് ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെടണമെന്നും കെ ഷമീർ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published.