ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ നഴ്സിങ് വിദ്യാർഥിനി മരിച്ചു

പത്തനംതിട്ട: ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണു പരിക്കേറ്റ നഴ്സിങ് വിദ്യാർഥിനി മരിച്ചു. തിരുവനന്തപുരം അയിരൂർപാറ രാമപുരത്തുപൊയ്ക ശിവം വീട്ടിൽ സജീവ്, രാധാമണി ദമ്പതികളുടെ മകൾ അമ്മു സജീവ് (21) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണു സംഭവം.ചുട്ടിപ്പാറ ഗവ നഴ്സിങ് കോളജിലെ 4ാം വർഷ വിദ്യാർഥിനിയായിരുന്നു അമ്മു.

പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നാണ് അമ്മു വീണത്. വീഴ്ചയിൽ പരുക്കേറ്റ വിദ്യാർഥിനിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുവരുന്ന വഴി മരണം സംഭവിക്കുകയായിരുന്നു. സഹോദരൻ: അഖിൽ സജീവ്.

Leave a Reply

Your email address will not be published.