സ്വർണ വില  വീണ്ടും താഴേക്ക്

സ്വർണ വില  വീണ്ടും താഴേക്ക്

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും  സ്വർണ വില  താഴേക്ക് . പവൻ വില 320 രൂപ കുറഞ്ഞ് 56,360 രൂപയിലെത്തി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 7,045 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഞായറാഴ്ച 58,200 രൂപയും തിങ്കളാഴ്ച 57,760 രൂപയും ചൊവ്വാഴ്ച 56,680 രൂപയുമായിരുന്നു ഒരു പവന്‍റെ വില.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും കൂടിയ വിലയായ 59,080 രൂപ നവംബർ ഒന്നിന് g.

ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ സ്വർണ വിപണി മുൾമുനയിൽ നിർത്തിയിരുന്നു 58,000 വും 59,000 വും കടന്ന് 60,000ത്തിന് തൊട്ടരികിലെത്തിയിരുന്നു. നവംബർ ആരംഭത്തോടെയാണ് സ്വർണവില കുറഞ്ഞത്.

Leave a Reply

Your email address will not be published.