എഐ ടാബ്ലറ്റുമായി ആപ്പിള്‍ വരുന്നൂ

ടെക്‌നിക്കല്‍ ഡെ്‌സ്‌ക്: ഉപഭോക്താക്കളെയും സാങ്കേതിക ലോകത്തെയും ഞെട്ടിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു. നൂതനമായ ഒരു എഐ ടാബ്ലറ്റ് പുറത്തിറക്കാനാണ് ആപ്പിള്‍ ഒരുങ്ങുന്നത്. 2026 മാര്‍ച്ചില്‍ എഐ ടാബ്ലറ്റ് പുറത്തിറക്കുമെന്നാണ് ഇന്റര്‍നാഷണല്‍ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വീട്ടുപകരണങ്ങള്‍ നിയന്ത്രിക്കാനും വീഡിയോ കോണ്‍ഫറന്‍സിംഗ് കൈകാര്യം ചെയ്യാനും ആപ്പുകള്‍ നാവിഗേറ്റ് ചെയ്യാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കാനും കഴിയുന്ന ഒരു വാള്‍ മൗണ്ടഡ് ഡിസ്പ്ലേ അവതരിപ്പിക്കുകയാണ് ആപ്പിള്‍.

J490 എന്ന കോഡ് നാമത്തിലുള്ള ഉല്‍പ്പന്നം മാര്‍ച്ചില്‍ തന്നെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു, ഇത് പുതിയ എഐ പ്ലാറ്റ്ഫോമായ ആപ്പിള്‍ ഇന്റലിജന്‍സിനെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published.