മഞ്ഞപ്ര, ചന്ദ്രപുരിയെ നാറ്റിക്കുന്ന സാമൂഹ്യ വിരുദ്ധർ

രവിമേലൂർ

മഞ്ഞപ്ര ചന്ദ്രപ്പുര കവലയ്ക്ക് വടക്കുവശമുള്ള പാലമറ്റം ജോർജിന്റെ ചിക്കൻ സെന്ററിൽ നിന്നും, പുതിയതായി ആരംഭിച്ച മുനമ്പം ഫിഷ് സെന്ററിൽ നിന്നുള്ള ദുർഗന്ധം വമിക്കുന്ന മാലിന്യം ഏഴാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൊണ്ടുപോയി നിക്ഷേപിക്കുന്നതായി പരാതി.

പൊതുജനാരോഗ്യത്തെ ഇക്കൂട്ടർ വെല്ലുവിളിക്കുകയാണ് പരിസരവാസികൾ .കേരള സർക്കാരും,പഞ്ചായത്തും മാലിന്യ വിമുക്ത കേരളം നടപ്പിലാക്കുവാൻ ശ്രമിക്കുമ്പോൾ ഇതിനെ തുരങ്കം വയ്ക്കുന്ന സമീപനമാണ് ഈ കൂട്ടർ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്നവരെ ഒറ്റപ്പെടുത്തേണ്ടതുണ്ട് എന്നാണ് നാട്ടുകാരും, സ്ഥലം ഉടമയും, ഒരു പോലെ ആവശ്യപ്പെടുന്നത്!ഇക്കാര്യത്തിൽ വേണ്ടപ്പെട്ട ഉദ്യോഗസ്ഥർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണോ? എന്നു സംശയിക്കുന്നതായും നാട്ടുകാർ’ ഇതിന് വേണ്ട നടപടികൾ ഉടൻ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്

Leave a Reply

Your email address will not be published.