ദിവ്യയെ തള്ളാതെ എം.വി. ജയരാജൻ

ദിവ്യയെ തള്ളാതെ എം.വി. ജയരാജൻ

കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിനെതിരായ കൈക്കൂലി ആരോപണത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ തള്ളാതെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കൈക്കൂലി ആരോപണത്തില്‍ രണ്ട് പക്ഷമുണ്ട്. അന്വേഷണത്തിലൂടെ നിജസ്ഥിതി നാടിന് അറിയേണ്ടതുണ്ട്. ദിവ്യയെയോ നവീന്‍ ബാബുവിന്റെ കുടുംബത്തെയോ തള്ളുകയോ, കൊള്ളുകയോ ചെയ്യേണ്ട പ്രശ്‌നമല്ലിത്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്തേണ്ടതുണ്ടന്നും എംവി ജയരാജന്‍ പറഞ്ഞു. സിപിഎം പെരിങ്ങോം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കണ്ണൂര്‍ ജില്ലാ സെക്രട്ടറി.

ഇത് സംബന്ധിച്ച് ചില പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. എഡിഎം കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് ഒരു കൂട്ടര്‍, കൈക്കൂലി വാങ്ങുന്ന ആളല്ല എഡിഎം എന്ന് മറ്റൊരു കൂട്ടര്‍. വസ്തുതകള്‍ എല്ലാ ജനം അറിയണമെന്നതുകൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. എഡിഎമ്മിന്റെ കുടുബത്തെയോ, പാര്‍ട്ടിയുടെ ജില്ലാ കമ്മറ്റി അംഗമായ ദിവ്യയെയോ തള്ളുകയോ, കൊള്ളുകയോ ചെയ്യേണ്ട പ്രശ്‌നമല്ലിത്’ – എന്ന് ജയരാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.