കുപ്രസിദ്ധ ഗുണ്ടാത്തലവൻ മയക്കുമരുന്നുമായി പിടിയിൽ

വേങ്ങര: ആഴ്ചകൾ നീണ്ട രഹസ്യ നിരീക്ഷണത്തിനോടുവിൽ 30ഗ്രാം മാരക മയക്കുമരുന്നായ എം ഡി എം എ യുമായി കുപ്രസിദ്ധ ഗുണ്ടാത്തലവനും നിരവധി കേസുകളിൽ ഉൾപ്പെട്ട് പോലീസ് കാപ്പ ചുമത്തിയ വ്യക്തിയുമായ വേങ്ങര ഗാന്ധിക്കുന്നു സ്വദേശി വീരപ്പൻ മണി എന്നറിയപ്പെടുന്ന മണ്ണിൽ അനിൽകുമാർ പിടിയിലായി. ഇയാളോടൊപ്പം ,ചേറൂർ മിനി കാപ്പിൽ നടമ്മൽ പുതിയകത്ത് മുഹമ്മദ് നവാസ്,പറപ്പൂർ എടയാട്ട് പറമ്പ് പഴമഠത്തിൽ രവി എന്നിവരെയും എക്സ്സൈസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 10.30ന് വേങ്ങര പുഴച്ചാലിൽ വച്ചാണ് arestt ചെയ്തത്.. ഇന്ന് മലപ്പുറം കോടതിയിൽ ഹാജാരാക്കും

പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ അഞ്ച് ലക്ഷത്തോളം വില വരും.
വ്യാജ കഞ്ചാവ് കേസിൽ കുടുക്കിയെന്ന് ആരോപിച്ച് പോലീസിനെതിരെ രണ്ടുമാസം മുമ്പ് പത്രസമ്മേളനം നടത്തി വിവാദം സൃഷ്ടിച്ച ആളാണ് ഇപ്പോൾ വൻതോതിൽ മയക്കുമരുന്നുമായി പിടിയിലായ അനിൽകുമാർ.
മയക്കുമരുന്ന് കടത്തികൊണ്ടുവരാൻ ഉപയോഗിച്ച കാറും സ്കൂട്ടറും 48000 രൂപയും കസ്റ്റഡിയിൽ എടുത്തു.

പരപ്പനങ്ങാടി എക്സ്സൈസ് ഇൻസ്‌പെക്ടർ ഷനൂജ് കെ ടി, എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ടി ഷിജു മോൻ, പ്രിവന്റീവ് ഓഫീസർ കെ പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ ദാസ്,അരുൺ പാറോൽ,ശിഹാബ്, ജിഷ്നാദ്, പ്രവീൺ, വനിത സിവിൽ എക്സ്സൈസ് ഓഫീസർ ലിഷ പി എം, ഡ്രൈവർ ഷണ്മുഖൻ എന്നിവരാണ് കേസെടുത്ത പാർട്ടിയിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published.