‘ഹേമ കമ്മിറ്റി ചരിത്ര സംഭവം’

‘ഹേമ കമ്മിറ്റി ചരിത്ര സംഭവം’

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റിയെ സർക്കാർ നിയമിച്ചത് മലയാള സിനിമയിലെ ചരിത്ര സംഭവമാണെന്ന് നടി ഷീല. രാജ്യാന്തര ഫിലിം പ്രിസർവേഷൻ ആൻഡ് റിസ്റ്റോറേഷൻ ശില്പശാലയുടെ ഉദ്​ഘാടന ചടങ്ങിൽ പ്രസം​ഗിക്കുകയായിരുന്നു നടി.

ഹേമ കമ്മിറ്റി കൊണ്ടുവരാൻ മുൻകൈയ്യെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നുവെന്നും ഷീല പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് ചലച്ചിത്ര മേഖലയിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കും. സ്നേഹനിധിയായ ഒരു മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന്റെ ഭാഗ്യമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിൽ വിമർശനമുണ്ടായെങ്കിലും പടയാളിപ്പോലെ അദ്ദേഹം പക്വതയോടെ പ്രതിരോധിച്ചു നിൽക്കുന്നുവെന്നും ഷീല പറഞ്ഞു.

Leave a Reply

Your email address will not be published.