വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ പ്രസിഡന്റ് പി.ടി.വീരാന്‍ ഹാജി അന്തരിച്ചു


അരീക്കോട്: പിടിവി ഗ്രൂപ്പ് ചെയര്‍മാനും മൈത്ര മസ്ജിദുല്‍ ഫാറൂഖ് മുതവല്ലിയുമായ മൈത്ര പുഴക്കല്‍തൊടി പി.ടി.വീരാന്‍ ഹാജി (71) അന്തരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ പ്രസിഡന്റും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ മുന്‍ മേഖലാ പ്രസിഡന്റും പ്രമുഖ അടയ്ക്കാ വ്യാപാരിയും ആയിരുന്നു.

പരേതനായ അഹമ്മദ്കുട്ടിയുടെ മകനാണ്. ഭാര്യ : ആയിഷ കോഴിശ്ശേരി (വടക്കുംമുറി). മക്കള്‍ : അഷ്‌റഫ് (പിടിവി ട്രഡേഴ്‌സ് നാഗ്പൂര്‍), അക്ബര്‍ (മൈത്ര പിടിവി സ്റ്റോര്‍), ലത്തീഫ്, യാക്കൂബ്, ഹനീഫ, ഫാത്തിമ, സുലൈഖ. മരുമക്കള്‍ : ഷമീമ തെക്കുംകോളില്‍ (വാവൂര്‍), ഫരീദ തളിയേരി (തെഞ്ചേരി), ദില്‍ഷാദ കൊറളങ്ങോട് (കാരിപറമ്പ്), സബീല ഉണ്ണിപ്പുലാന്‍ (പൂവ്വത്തിക്കല്‍), ജസീല കണ്ണംപുറത്ത് (വാഴക്കാട്), ഇക്ബാല്‍ കൊല്ലേറ്റ് (പിടിവി ബസാര്‍ മൈത്ര) (കീഴുപറമ്പ്), നൗഷാദ് വട്ടക്കണ്ടത്തില്‍ (മഞ്ചേരി ടയേഴ്‌സ്, മമ്പാട്).

Leave a Reply

Your email address will not be published.