തൃശൂർ: എഴുത്തുകാരുടെ ഏറ്റവും വലിയ സ്വതന്ത്ര സംഘടന ‘എഴുത്തുകൂട്ടം ദി കമ്യൂൺ ഓഫ് ലെറ്റേഴ്സ്’ന്റെ ജില്ലാസമ്മേളനം നാളെ 12.30 മുതൽ 5 മണിവരെ തൃശ്ശൂരിലെ ദയാ ഹോസ്പിറ്റലിൽ വച്ച് നടക്കും. ഡോക്ടർ അബ്ദുൾ അസീസ്, സംഘടനയുടെ രക്ഷാധികാരിയാവും. സമ്മേളനവും കലാപരിപാടികളും പുസ്തക പ്രകാശനങ്ങളും കവിയരങ്ങും ആണ് പ്രധാന പരിപാടികൾ.
എഴുതുക, എഴുതിയതിനെ പ്രോത്സാഹിപ്പിക്കുക, എഴുതിയത് പ്രസിദ്ധീകരിക്കുക തുടങ്ങിയ
ചെറിയ ലക്ഷ്യങ്ങളിൽനിന്നും തുടങ്ങി,
വിശ്വപൗരനിൽനിന്നും വിശ്വസാഹിത്യം ഉണ്ടാകുമെന്ന വിശാലലക്ഷ്യത്തിലേയ്ക്കുള്ള യാത്രയിലാണ് എഴുത്തുകൂട്ടം.
കലാകൗമുദിയുടെ, ‘കഥ’ മാസികയുടെ, ‘കഥക്കൂട്ടം’ എന്ന കൂട്ടായ്മയാണ്;
പിന്നീട്, ‘എഴുത്തുകൂട്ട’മായി മാറിയത്.
കേരളത്തിലെ എല്ലാ ജില്ലകളിലും സംഘടന സജീവമാണ്. കൂടാതെ,ബാംഗ്ലൂർ, ചെന്നൈ, ദില്ലി എന്നിവിടങ്ങളിലും
യു എസ് എ, യു ഏ ഇ എന്നിവിടങ്ങളിലും
എഴുത്തുകൂട്ടം സജീവമായി പ്രവർത്തിച്ചുവരുന്നു.ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയിൽ, സ്ഥിരമായി പ്രോഗ്രാം അവതരിപ്പിക്കുന്ന
ഏക സാഹിത്യ കൂട്ടായ്മയും എഴുത്തുകൂട്ടമെന്ന് ജയരാജ് മിത്ര വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
.
.
Leave a Reply