തിരൂർ: ഫുട്ബോൾ രംഗത്ത് മികവ് തെളിയിച്ച ജില്ലയിലെ പ്രമുഖ ക്ലബ്ബായ “റിയൽ നാഷണൽ” പുല്ലൂരിന് ഈ സീസണിലേക്കുള്ള ജഴ്സി സി. ടി. എം അക്കാദമി ഡയറക്ടർ ഹാരിസ് വാണിയന്നൂരും അനീസ് മാസ്റ്ററും ചേർന്ന് ക്ലബ്ബ് പ്രസിഡന്റ് ടി. കെ സലീമിന് കൈമാറി.
പ്രൊഫഷണൽ അക്കൗണ്ടിങ് ആൻഡ് ടാക്സാക്ഷൻ ട്രെയിനിങ് രംഗത്ത് വേറിട്ട പഠന രീതി പഠിതാക്കൾക്ക് സമ്മാനിച്ച് മുന്നേറുന്ന സി. ടി. എം അക്കാദമി വിവിധ സ്ഥാപനങ്ങളിൽ അക്കൗണ്ടിങ് കോഴ്സ് പൂർത്തീകരിച്ചവർക്ക് ഇന്റേൺഷിപ്പ് ട്രെയിനിങ് നൽകി വരുന്നതായി അനീസ് മാസ്റ്റർ പറഞ്ഞു.
ഇത്തവണ ആറാമത്തെ ക്ലബ്ബിനാണ് സി. ടി. എം അക്കാദമി ജഴ്സി സമ്മാനിച്ചത്. നാളെ വിസ്മയ മാട്ടുമ്മലിനും തുടർന്ന് ജില്ലയിലെ തെരെഞ്ഞെടുത്ത ഏതാനും ക്ലബ്ബുകൾക്കും ജഴ്സി നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഐ. എസ്. എൽ,
ഐ ലീഗ് അടക്കം രാജ്യത്തെ ഒട്ടനവധി മത്സരങ്ങളിലേക്ക് താരങ്ങളെ സംഭാവന കൊണ്ട് പിന്തുണച്ച ജില്ലയാണ് മലപ്പുറമെന്ന് ഫൈസൽ ഇരിങ്ങാവൂരും,
പ്രാദേശിക തലങ്ങളിൽ നിന്ന്
കൂടുതൽ താരങ്ങൾ ഉയർന്നു വരേണ്ടത് കായിക രംഗത്ത് അനിവാര്യമാണെന്ന് ഫസൽ ഇ.പി യും അഭിപ്രായപ്പെട്ടു.
സി. ടി. എം അക്കാദമി, ക്ലബ്ബിനെ പരിഗണിച്ചതിൽ അതിയായ സന്തോഷമുണ്ട്, വരും തലമുറക്ക് ഊർജ്ജം നൽകുന്നതും മാതൃക പരമെന്നും പുല്ലൂരാൽ ടർഫ് ഗ്രൗണ്ടിൽ നടന്ന ജഴ്സി പ്രകാശന ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി ഫൈസ് എം നന്ദി പ്രകാശനത്തിൽ പറഞ്ഞു.
FlashNews:
കെ ബാബു എം എൽ എ യ്ക്ക് പ്രസ്ക്ലബിന്റെ ആദരം
പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ മദ്രസയിൽ മദ്രസ ലീഡർ തെരഞ്ഞെടുപ്പ് നടന്നു
പ്രസവത്തിൽ അമ്മയും കുഞ്ഞുംമരിച്ചു
പാമ്പുകടിയേറ്റുള്ള മരണം;ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തണം: സിബി തോട്ടുപുറം
ആസ്റ്റർ മിംസ് കോട്ടക്കലിന് സിക്സ് സിഗ്മ ദേശീയ പുരസ്കാരം
സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം
ഹജ്ജ് ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചേരുരാൽ സ്ക്കൂൾ കെ.എസ്.ടി.യു യാത്രയപ്പ് സമ്മേളനവും ഉപഹാര സമർപ്പണവും
വാൽപാറ ദുരന്തം: സർക്കാർ അവഗണന നീതീകരിക്കാനാവില്ല
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
മിശ്ക്കാത്ത് ഖുർആൻ അക്കാദമി രക്ഷാകർതൃ സംഗമവും അവാർഡ് ദാനവും
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
നെറ്റ്വ റെസിഡൻസിൻ്റെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
മുൻവിധികൾ ഒഴിവാക്കി അക്യുപങ്ചറിനെ സ്വീകരിക്കുക
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ രാത്രിയിൽ കത്തി നശിച്ചു
വഴിയും മിഴിയും പുസ്തക വിതരണ സംസ്ഥാന തല ഉദ്ഘാടനം മെയ്10-ന്
ഫേസ് ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍: sdpi നിയമനടപടി സ്വീകരിക്കും
സി.പി.എമ്മും മുസ്ലിംലീഗും ആയുധം താഴെ വെക്കണം

Leave a Reply