തിരുവനന്തപുരം ബഹുദൂരം മുന്നിൽ

തിരുവനന്തപുരം ബഹുദൂരം മുന്നിൽ

കൊച്ചി: കേരള സ്കൂൾ കായികമേളയിൽ ആദ്യ ദിനം തിരുവനന്തപുരം ജില്ലാ ബഹുദൂരം മുന്നിൽ. ഗെയിംസ് വിഭാഗത്തിലും, അക്വാട്ടിക് വിഭാഗത്തിലും തിരുവനന്തപുരത്തിന്റെ ആധിപത്യം തുടരുകയാണ്. മൂന്നു മീറ്റ് റെക്കോർഡുകളും ഇന്ന് മേളയിൽ പിറന്നു.

646 പോയിന്റുമായി തിരുവനന്തപുരം ഒന്നാമത് എത്തിയപ്പോൾ 316 പോയിന്റുമായി കണ്ണൂര്‍ രണ്ടാമതും 298 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തുമാണുള്ളത്. ഒളിംപിക്‌സ് മാതൃകയില്‍ നടത്തുന്ന കായിക മേളയില്‍ ഭിന്നശേഷി വിഭാഗത്തിലെ അത്ലറ്റിക്സ്സ്, ഗെയിംസ് മത്സരങ്ങളും നടന്നു.

കായികമേളയിലെ ആദ്യ മീറ്റ് റെക്കോര്‍ഡ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഫ്രീസ്‌റ്റൈല്‍ നീന്തലില്‍ തിരുവനന്തപുരത്തിന്റെ മോഗം തീര്‍ഥു സമദേവ് നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക് നീന്തലില്‍ തിരുവനന്തപുരത്തിന്റെ അഭിനവ് എസും ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക് നീന്തലില്‍ കണ്ണൂരിന്റെ ദേവിക കെയും മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി.

Leave a Reply

Your email address will not be published.