ട്രെയിനുകൾക്ക് ബോംബ് ഭീഷണി

ട്രെയിനുകൾക്ക് ബോംബ് ഭീഷണി

തിരുവനന്തപുരം: പാലക്കാട്ട് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകളില്‍ ബോംബ് ഭീഷണി.പൊലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശമെത്തിയത്.  ഭീഷണിയെ തുടര്‍ന്ന് ട്രെയിനുകളില്‍ പരിശോധന നടത്തുകയാണ്.  എല്ലാ റെയില്‍വേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിര്‍ദേശം നല്‍കി.

വൈകുന്നേരത്തോട് കൂടിയാണ് ട്രെയിനുകളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത്. എവിടെ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്ന് പൊലീസ് വ്യക്തമാക്കിയില്ല. പത്തനംതിട്ട എസ്പിയുടെ നിര്‍ദേശ പ്രകാരം തിരുവല്ല റെയില്‍വേ സ്‌റ്റേഷനിലും പരിസരങ്ങളിലും പൊലീസ് പരിശോധന നടക്കുകയാണ്. മൂന്ന് ട്രെയിനുകള്‍ തിരുവല്ല സ്‌റ്റേഷനില്‍ തടഞ്ഞിട്ട് പരിശോധിക്കുകയാണ്.  തിരുവല്ല സ്‌റ്റേഷന്‍ പരിധിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കൂടാതെ സംസ്ഥാനത്താകെ ട്രെയിനുകളില്‍ പരിശോധന നടത്തി വരികയാണ്.

Leave a Reply

Your email address will not be published.