ന്യൂഡല്‍ഹി: രൂപയുടെ മൂല്യം വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഇന്ത്യൻ രൂപയുടെ മൂല്യം അമേരിക്കൻ ഡോളറുമായുള്ള വിനിമയത്തിൽ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ്. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ ബാധിച്ചിരിക്കുന്നത്.
വ്യാപാരത്തിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 84.1050 എന്ന റെക്കോര്‍ഡ് തലത്തിലേക്കാണ് താഴ്ന്നത്. അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 84.10 രൂപ നല്‍കണം. കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ റെക്കോര്‍ഡ് താഴ്ചയായ 84.09 ആണ് ഇന്ന് തിരുത്തിയത്.
ഇന്ന് ഓഹരി വിപണി 1.5 ശതമാനത്തിലേറെയാണ് ഇടിഞ്ഞത്. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന അനിശ്ചിതത്വവും ചൈനീസ് വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കുമെന്നാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്.
Leave a Reply