ലഡു എടുക്കാനുണ്ടോ ലഡു ?

ഡു എടുക്കാനുണ്ടോ ലഡു ? മധുരമൂറും ദീപാവലി ലഡുവല്ല ഗൂ​ഗിൾ പേയുടെ സമ്മാന ലഡു. ദീപാവലിയിൽ പോക്കറ്റ് മണി സമ്മാനമായി നൽകുന്ന ​ഗൂ​ഗിൾ പേയുടെ  രസകരമായ ഒരു പ്രൊമോഷണൽ ​ഗെയിമാണിത്. ഗൂഗിൾ പേയുടെ ഹോം പേജിൽ ഓഫർസ് ആൻഡ് റിവാർഡ്‌സിൽ ആണ് ലാടൂസിനെ കാണാൻ ആവുക.

ആറ് ലഡുവാണ് ഉപഭോക്താവ് നേടേണ്ടത്. അങ്ങനെ ആറെണ്ണമായാൽ 51 രൂപ മുതൽ 1001 രൂപ വരെ ക്യാഷ് ബാക്ക് കിട്ടും. പലർക്കും പൈസ കിട്ടിത്തുടങ്ങിയതോടെ ലഡുക്കളി വൈറലായി മാറുകയും ചെയ്തു.

ഒക്ടോബർ 21 മുതൽ തന്നെ ​ഗൂ​ഗിൾ പേ ഇതു തുടങ്ങിയിട്ടുണ്ട്. ഈ മാസം ഏഴ് വരെ ലഡുക്കളി തുടരും.

കളർ, ഡിസ്കോ, ട്വിങ്കൾ, ട്രെൻഡി, ഫുഡ്ഡി, ദോസ്തി എന്നിങ്ങനെയാണ് ആറ് ലഡുവിന്റെയും പേരുകൾ. ഈ ലഡു കിട്ടണമെങ്കിൽ ​ഗൂ​ഗിൾ പേയിൽ മിനിമം 100 രൂപയുടെ ട്രാൻസാക്ഷൻ നടത്തണം. എപ്പോഴും ​ഗൂ​​ഗിൾ പേ ഉപയോ​ഗിക്കുന്നവരാണെങ്കിൽ അക്കൗണ്ടിൽ ഒന്നോ, രണ്ടോ ലഡു വന്നിട്ടുണ്ടാകും. ഓപ്പൺ ചെയ്ത് നോക്കിയാൽ എത്ര കിട്ടി എന്നു മനസിലാകും. പലർക്കും ഒന്നോ രണ്ടോ ലഡുവിന്റെ കുറവേ ഉണ്ടാകും.

കൈയിൽ ആറിൽ കൂടുതൽ ലഡു ഉണ്ടെങ്കിൽ മറ്റുള്ളവരുമായി പങ്കിടാം. കുറവുള്ള ആളുകൾക്കു തിരിച്ചും ആവശ്യപ്പെടാം. പരസ്പരം സഹകരിച്ചാൽ പൈസ ഒപ്പിക്കാം. 1001 വരെ പറയുണ്ടെങ്കിലും മിക്കവർക്കും 51 രൂപയാണ് കിട്ടുന്നത്.

Leave a Reply

Your email address will not be published.