‘പുതിയ വെളിപ്പെടുത്തലുകൾ തെരഞ്ഞെടുപ്പ് സ്റ്റണ്ട്’

‘പുതിയ വെളിപ്പെടുത്തലുകൾ തെരഞ്ഞെടുപ്പ് സ്റ്റണ്ട്’


തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിലെ പുതിയ വെളിപ്പെടുത്തലുകൾ തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേസ് ഇപ്പോൾ ചർച്ചയാക്കുന്നതിന് പിന്നിൽ ​ഗൂഢാലോചനയുണ്ട്.തേഞ്ഞൊട്ടിയ മുനയൊടിഞ്ഞ ആരോപണങ്ങളുമായി എൽഡിഎഫും യുഡിഎഫും വന്നതാണ്.തിരൂർ സതീഷ് ഇപ്പോൾ ആർക്കൊപ്പമാണെന്ന കാര്യം അന്വേഷിക്കണമെന്നും സുരേന്ദ്രൻ.

ആർക്കും ആരെ വേണമെങ്കിലും വിലക്കെടുക്കാം. ഓഫീസ് സെക്രട്ടറിയെ രണ്ട് വർഷം മുമ്പ് പുറത്താക്കിയതാണ്. തിരൂർ സതീശന് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പാലക്കാട്‌ യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിക്കുന്ന പിആർ ഏജൻസി ആണ് ഇപ്പോളത്തെ ആരോപണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. പൊലീസ് അന്വേഷിച്ചു ചാർജ് ഷീറ്റ് കൊടുത്ത കേസാണിതെന്നും അദ്ദേഹം പറഞ്ഞു.തിരൂർ സതീശന്റെ ആരോപണത്തിനെതിരെ ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റും രം​ഗത്തെത്തിയിരുന്നു. 

Leave a Reply

Your email address will not be published.