പുറത്തൂർ: അഞ്ചാമത് വള്ളത്തോൾ സ്മാരക വള്ളംകളി വെള്ളിയാഴ്ച്ച പടിഞ്ഞാറെക്കരയിൽ നടക്കും. ഉച്ചക്ക് ശേഷം രണ്ടിന് ജെട്ടിലൈൻ ഗോമുഖം കടവിലാണ് മൽസരം നടക്കുന്നത്.
പുറത്തൂർ ബീച്ച് ഫെസ്റ്റിൻ്റെ ഭാഗമായി പുറത്തൂർ പഞ്ചായത്തും നാട്ടുകൂട്ടം പടിഞ്ഞാറെക്കരയും ചേർന്നാണ് മൽസരം സംഘടിപ്പിക്കുന്നത്.തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യു.സൈനുദ്ദീൻ ഉദ്ഘാടനം ചെയ്യും. പുറത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ഒ.ശ്രീനിവാസൻ അധ്യക്ഷത വഹിക്കും.മേജർ വിഭാഗത്തിൽ ആറും മൈനർ വിഭാഗത്തിൽ അഞ്ചും വള്ളങ്ങളാണ് മൽസരിക്കുന്നത്.
Leave a Reply