കോടതിമുറിയില്‍ അഭിഭാഷകരും ജഡ്ജിയും തമ്മില്‍ ഏറ്റുമുട്ടി

ലഖ്നൗ: ഗാസിയാബാദിലെ കോടതിമുറിയില്‍ അഭിഭാഷകരും ജഡ്ജിയും തമ്മില്‍ ഏറ്റുമുട്ടല്‍.
അഭിഭാഷകനായ നഹർ സിംഗ് യാദവും അദ്ദേഹത്തിൻ്റെ നിരവധി സഹപ്രവർത്തകരും ജില്ലാ ജഡ്ജിയുമായി വാക്ക് തർക്കത്തിലേർപ്പെടുകയായിരുന്നു. പിന്നീട് ജഡ്ജിയുടെ നേരെ അഭിഭാഷകർ കസേര വലിച്ചെറിഞ്ഞതോടെ സ്ഥിതി സംഘർത്തിലേക്ക് കടക്കുകയായിരുന്നു.

സ്ഥിതി നിയന്ത്രിക്കാന്‍ പൊലീസ് ഉടൻ സ്ഥലത്തെത്തി. പിന്നീട് അര്‍ധ സൈനിക വിഭാഗവും സ്ഥലത്തെത്തി. സംഭവത്തെത്തുടർന്ന് കോടതി നടപടികൾ പൂർണമായും സ്തംഭിച്ചു. നിരവധി അഭിഭാഷകര്‍ക്ക് സംഭവത്തിൽ പരുക്കേറ്റു. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ബാര്‍ അസോസിയേഷന്‍ യോഗം വിളിച്ചു.സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലാണ്.

Leave a Reply

Your email address will not be published.