തൃശൂർ റെയ്ഞ്ച് ഡി െഎ ജിയുടെ കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച വടക്കാഞ്ചേരി ചെപ്പാറ തെക്കുംക്കര സ്വേദേശിയായ തെറ്റാലിക്കൽ വീട്ടിൽ ജസ്റ്റിൻ (24) എന്നയാളെയാണ് വടക്കാഞ്ചേരി പോലീസ് പിടികൂടിയത്.
നിരവധി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ പ്രതിയായ ജസ്റ്റിൻ 2024 ഏപ്രിൽ 17 മുതൽ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. പ്രതി നിയമലംഘനം നടത്തി ജില്ലയിൽ പ്രവേശിച്ചിട്ടുണ്ടെന്ന രഹസ്യവിവരം സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ െഎ പി എസി നു ലഭിച്ചിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതിയെ വടക്കാഞ്ചേരി പോലീസ് ഇൻസ്പെക്ടർ റിജിൻ തോമസിൻെറ നിർദ്ദേശപ്രകാരം സബ് ഇൻസ്പെ്കടർ പ്രദീപ് സിവിൽ പോലീസ് ഓഫീസർ അനുരാജ് ഹോം ഗാർഡ് സുരേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘം പൂമലയിൽ നിന്നും കണ്ടെത്തുകയായിരുന്നു. വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ 6 കേസുകളും മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ 1 കേസും, വിയ്യൂർ പോലീസ് സ്റ്റേഷനിൽ 1 കേസും, തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ 1 കേസും പ്രതിക്കെതിരെ നിലവിലുണ്ട്.
Leave a Reply