വാഹനാപകടത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർ മരിച്ചു

മലപ്പുറം: കർണ്ണാടകയിൽ വാഹനാപകടത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ താനാളൂർ പകര സ്വദേശി ചക്കിയത്തിൻ ഹസീബ് (47) മരിച്ചു.
മലപ്പുറം ഡിപ്പോയിൽ നിന്നും കഴിഞ്ഞ ദിവസം വൈകീട്ട് ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കെ എസ് ആർ ടി സി യുടെ സൂപ്പർ ഡീലക്സ് ബസാണ് പുലർച്ചെ 4 മണിയോടെ നഞ്ചൻഗോഡിന് സമീപം മധൂരിൽ അപകടത്തിൽപെട്ടത്.

മുന്നിൽ പോവുകയായിരുന്ന കാർ പെട്ടെന്ന് ബ്രൈക്ക് ഇട്ടത് മൂലം കൂട്ടിയിടി ഒഴിവാക്കാൻ
ശ്രമിക്കവെ ബസ്സ് ഡിവൈഡറിൽ കയറുകയായിരുന്നു. ഇടിയുടെ ആഗാധത്തിൽ ഹസീബ് സീറ്റിൽ നിന്നും ബസ്സിനുള്ളിലേക്ക് തന്നെ തെറിച്ചു വീണ് മരണം സംഭവിക്കുകയായിരുന്നു.
വീഴ്ചയിൽ ബസ്സിന്റെ മെയിൻ ഗ്ലാസ്സിലടിച്ചു തലക്കും, വാരിയെല്ലിനും ഗുരുതര പരിക്ക് പറ്റിയതാണ് ജീവൻ നഷ്ടപെട്ടത്.

ബസ്സിലെയും കാറിലെയും യാത്രക്കാർ യാതൊരു പരിക്ക് പോലും ഏൽക്കാതെ രക്ഷപ്പെട്ടു.

ഭാര്യ: ബദറുന്നിസ. മക്കൾ: ഹനാൻ, അൽഫ
പിതാവ്: സിദ്ദീഖ്മാതാവ്: ഇയ്യാത്തുട്ടി. സഹോദരങ്ങൾ: ബാസീം, ഹഫീദ്സക്കീന. കബറടക്കം ചൊവ്വാഴ്ച രാവിലെ 7 മണിക്ക് പകര ജുമാ മസ്ജിദ്കബർസ്ഥാനിൽ

Leave a Reply

Your email address will not be published.