ബീഫ് വിരുദ്ധര്‍ തല്ലിക്കൊന്ന സബീര്‍ ബീഫ് കഴിച്ചിട്ടില്ല

ഹരിയാനയില്‍ ചര്‍കി ദാദ്രിയില്‍ ബീഫിന്റെ പേരില്‍ തല്ലിക്കൊന്ന യുവാവ് ബീഫ് കഴിച്ചിട്ടില്ലെന്ന് പരിശോധനാ ഫലം.ഓഗസ്റ്റ് 27ന് നടന്ന സംഭവത്തിന്റെ സത്യാവസ്ഥ ഇതോടെ പുറത്തുവന്നു. ബംഗാള്‍ സ്വദേശിയായ സബീര്‍ മാലിക്ക് എന്ന തൊഴിലാളിയെ ക്രൂരമര്‍ദ്ദനത്തിനിരയായി തല്ലിക്കൊല്ലുകയായിരുന്നു. രണ്ടു മാസത്തിനു ശേഷം കഴിച്ചത് ബീഫല്ലെന്നു തെളിഞ്ഞു. പോലീസാണ് റിപ്പോര്‍ട്ട് കുടുംബത്തിനെ അറിയിച്ചത്. സംഭവത്തില്‍ ഇതുവരെ 10 പ്രതികളാണ് അറസ്റ്റിലായത്. ആറ് പേരെ ഇനിയും കണ്ടെത്താനുണ്ട്.

പശ്ചിമ ബംഗാളില്‍ നിന്നുള്ള തൊഴിലാളിയായ സബീര്‍ മാലിക്കിനെ വീട്ടില്‍ ബീഫ് വച്ചെന്നാരോപിച്ചാണ് ഒരു സംഘം തല്ലിക്കൊന്നത്. സബീറിനെ അടുത്തുള്ള ഒരു കടയിലേക്ക് വിളിച്ചുകൊണ്ടുവന്ന സംഘം, ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് ബൈക്കില്‍ കയറ്റി മറ്റൊരു സ്ഥലത്തു കൊണ്ടുപോയും മരിക്കുന്നതുവരെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ശേഷം ഇയാള്‍ താമസിച്ചിരുന്ന വീട്ടില്‍ മൃതദേഹം കൊണ്ടിട്ടു.

Leave a Reply

Your email address will not be published.