പാലക്കാട്: ജോലിയുടെ ഭാഗമായി ചോദ്യം ചോദിച്ചതിന്റെപേരിൽ മാധ്യമപ്രവർത്തകരെ അവഹേളിച്ച എൻ.എൻ. കൃഷ്ണദാസിന്റെ നടപടിയിൽ പത്രപ്രവർത്തക യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പരാമർശം തിരുത്താൻ കൃഷ്ണദാസ് തയ്യാറായില്ലെന്നുമാത്രമല്ല പത്രപ്രവർത്തക യൂണിയനെ അദ്ദേഹം പുച്ഛിക്കുകയും ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം. സംസ്ഥാനകമ്മിറ്റിക്ക് കത്തുനൽകാനും യോഗം തീരുമാനിച്ചു.


പാലക്കാട് പ്രസ് ക്ളബ്ബിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് നോബിൾ ജോസ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി എം. ശ്രീനേഷ്, രമേഷ് എഴുത്തച്ഛൻ, പ്രസാദ് ഉടുന്പിശ്ശേരി, അബ്ദുൾ ലത്തീഫ് നഹ, അരുൺ ആലത്തൂർ, ബിമൽ പേരയം, പി.പി. പ്രശാന്ത്, നിഖിൽ പ്രമേഷ്, പി.എസ്. മനോജ്, അനീഷ് ചാലിയാർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.