കോഴിക്കോട്: റോട്ടറി ക്ലബ്ബ് കാലിക്കറ്റ് ബീച്ച് സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഡയറസ് മാര്‍ഷല്‍ എന്‍ഡോവ്മെന്റ് കാര്‍ റാലി 27ന് നടക്കും. കോസ്മോപൊളിന് ക്ലബ്ബില്‍ നിന്ന് രാവിലെ 8.00ന് ആരംഭിക്കുന്ന റാലി സിറ്റി ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ ജോണ്സണ് ഫ്ളാഗ് ഓഫ് ചെയ്യും. ട്രാഫിക് ബോധവത്ക്കരണവും, അച്ചടക്കവും ലക്ഷ്യമാക്കിയുള്ള കുടുംബ സമേതം പങ്കെടുക്കാവുന്ന ടൈം സ്പീഡ് ഡിസ്റ്റന്‍സ് കാര്‍ റാലിയാണ് സംഘടിപ്പിക്കുന്നത്.
പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണ്ണറുമായിരുന്ന ഡയറസ് മാര്‍ഷലിന്റെ പേരില്‍ നല്കുന്ന അവാര്‍ഡിന്റെ ഫണ്ട് ശേഖരണാര്‍ത്ഥമാണ് റാലി നടത്തുന്നത്. സമൂഹത്തില്‍ നിസ്വാര്‍ത്ഥ സേവനം നടത്തുന്ന വ്യക്തിക്ക് എല്ലാവര്‍ഷവും ഡയറസ് മാര്‍ഷല്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ് നല്കി വരുന്നു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
റാലിയില്‍ പങ്കെടുക്കാന്‍ 7022449484 എന്ന നമ്പറില്‍ വിളിച്ച് റജിസ്റ്റര്‍ ചെയ്യാം. 27ന് രാലിലെ 7.30 മുതല്‍ റാലിയുടെ സ്പോട്ട് റജിസ്ട്രേഷന് ആരംഭിക്കുമെന്ന് കാലിക്കറ്റ് ബീച്ച് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ശിവശങ്കര്‍, സെക്രട്ടറി രജനി ഉമേഷ്, റാലി കോ-ഓഡിനേറ്റര്‍ സുധീപ് പറമ്പത്ത്, മാര്‍ഷല്‍ എന്‍ഡോവ്മെന്റ് കോ-ഓഡിനേറ്റര്‍ ജീഷ് വെണ്മരത്ത് എന്നിവര്‍ അറിയിച്ചു.

Leave a Reply