പിണറായി വിജയൻ ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി


പറമ്പിൽ പീടിക : മകളുടെയും കുടുംബത്തിന്റെയും സംരക്ഷണത്തിന് വേണ്ടി ആർ എസ് എസ്സിന് മുന്നിൽ സി പി എമ്മിനെ ബലിയർപ്പിച്ച് കൊണ്ട് ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി മാറുന്നതിനു വേണ്ടിയുള്ള പണിയാണ് പിണറായി വിജയൻ കേരളത്തിൽ എടുത്തുകൊണ്ടിരിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളശീധരൻ പള്ളിക്കൽ പറഞ്ഞു.

പിണറായി പോലീസ് ആർഎസ്എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന തലക്കെട്ടിൽ സെപ്റ്റംബർ 25 മുതൽ ഒൿടോബർ 25 വരെ കേരളത്തിൽ എസ് ഡി പി ഐ നടത്തുന്ന ജന ജാഗ്രതാ ക്യാമ്പയിന്റെ ഭാഗമായി വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി പറമ്പിൽപീടികയിൽ സംഘടിപ്പിച്ച ജന ജാഗ്രതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് എൻ.സി അഹമ്മദ് കബീർ അധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.കെ അബ്ദുൽ മജീദ് മാസ്റ്റർ വിഷയാവതരണം നടത്തി,ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ പാമങ്ങാടൻ,മണ്ഡലം സെക്രട്ടറി കെ മുഹമ്മദ്‌ ബഷീർ, നൂറുദ്ദീൻ ചൊക്ലി എന്നിവർ സംസാരിച്ചു, സമ്മേളനത്തിനു മുന്നോടിയായി കാടപ്പടിയിൽ നിന്നും ആരംഭിച്ച ജന ജാഗ്രതാ റാലി പറമ്പിൽപീടികയിൽ സമാപിച്ചു, ഭാസ്കരൻ ചേളാരി,കെ അബ്ദുൽ മജീദ്,നാസർ എരഞ്ഞിക്കൽ,ഉമ്മർകോയ, സിദ്ദീഖ് ചേലാമ്പ്ര, റഷീദ് പൊന്നച്ചൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.