മലപ്പുറം: ഉപ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ പരിധിയിൽ നിന്ന് ജില്ലയിൽ തെരഞ്ഞെടുപ്പ് നടക്കാത്ത പ്രദേശങ്ങളെ ഒഴി വാക്കണമെന്ന് നാഷണൽ ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വയനാട് ഉപ തെരുഞ്ഞെടുപ്പിൽ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളേ ഉൾപ്പെടുന്നുള്ളു എങ്കിലും ജില്ല മുഴുവൻ പെരുമാറ്റ ചട്ടം ബാധകമാക്കിയത് തദ്ദേശ സ്വയം ഭരണ സ്ഥപ്പനങ്ങളുടെ ഫണ്ട് വിനിയോഗമടക്കം പല കാര്യങ്ങൾക്കും തടസ്സമാണെന്നും മറ്റു ജില്ലകളിലൊന്നും ഇല്ലാത്ത ഈ നിബന്ധന മലപ്പുറം ജില്ലയിൽ മാത്രം ബാധകമാക്കിയതിന് പിന്നിൽ ഗൂഡാലോചനയുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ടെന്നും ജില്ലാ ജനറൽ സെക്രട്ടറി പി കെ എസ്. മുജീബ് ഹസ്സൻ ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാറിന് അയച്ച പരാതിയില്ല ആരോപിച്ചു.
Leave a Reply