ചേലക്കര: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് നാമനിർദേശ പത്രിക നൽകി. രാവിലെ ചേലക്കരയിലെ ക്ഷേത്രങ്ങളിൽ ദർശനത്തിന് ശേഷമാണ് തലപ്പിള്ളി താലൂക്ക് ഓഫിസിലെത്തി നാമനിർദേശ പത്രിക നൽകിയത്.
രാവിലെ തിരുവില്ലാമല ശ്രീ വില്ലുവാദ്രിനാഥാ ക്ഷേത്രം, പഴയന്നൂർ ദേവി ക്ഷേത്രം, മായന്നൂർ കാവ് എന്നിവിടങ്ങളിൽ ദർശനം നടത്തുകയും ഭക്ത ജനങ്ങളോട് തന്റെ സ്ഥാനർത്ഥിത്വം അറിയിച്ച് അനുഗ്രഹം വാങ്ങുകയും ചെയ്തു.
പത്രിക സമർപ്പണത്തിനായി വടക്കാഞ്ചേരി കെഎസ്എൻ മന്ദിരത്തിൽ നിന്നും പ്രവർത്തകരോടും നേതാക്കളോടുമൊപ്പം കാൽനടയായി തലപ്പിള്ളി താലൂക്ക് ഓഫിസിലെത്തി വരണാധികാരിയായ തലപ്പിള്ളി തഹസിൽദാർ ടി. പി കിഷോർ മുൻപാകെ പത്രിക സമർപ്പിച്ചു. പിഎം അമീർ, പി എം അനീഷ്, പി ഐ ഷാനവാസ്, ടി എ രാധകൃഷ്ണൻ ,ഇ വേണുഗോപാല മേനോൻ, ജിജോ കുര്യൻ, ജൈസൺ എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
Leave a Reply