പാലക്കാട്: പി.വി അൻവറിന്റെ രാഷ്ട്രീയ പാർട്ടിയായ ഡിഎംകെ പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ പിൻവലിച്ചു. പകരം യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ നൽകുമെന്നും പി.വി. അൻവർ. പാലക്കാട്ട് നടന്ന ഡി.എം.കെ കൺവൻഷനിലാണ് അൻവറിന്റെ പ്രഖ്യാപനം.
ഒരു ഉപാധിയുമില്ലാതെയാണ് രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ നൽകുന്നതായി അൻവർ കൺവെൻഷനിൽ പ്രഖ്യാപിച്ചത്. കോൺഗ്രസ് നേതാക്കളുടെ വലിപ്പം കണ്ടിട്ടല്ല പിന്തുണക്കുന്നത്. രണ്ട് ദിവസം മുൻപ് അപമാനിക്കപ്പെട്ടിട്ടും അതെല്ലാം സഹിക്കുകയാണെന്നും ഡി.എം.കെ മത്സരിച്ചാൽ ബിജെപിക്ക് പാലക്കാട് ഗുണം ചെയ്യുന്നതിനാലാണ് സ്ഥാനാർഥിയെ പിൻവലിക്കുന്നതെന്നും അൻവർ വ്യക്തമാക്കി.
എം.എം മിൻഹാജിനെയാണ് ഡി.എം.കെ പാലക്കാട്ടെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നത്. ഡി.എം.കെ സ്ഥാനാർഥിയെ വിജയിപ്പിക്കാനായി വിളിച്ചു ചേർത്ത യോഗത്തിലാണ് സ്ഥാനാർഥിയെ പിൻവലിച്ചതെന്നും ശ്രദ്ധേയമാണ്.
Leave a Reply