പിപി ദിവ്യക്ക് കോൺഗ്രസിന്റെ ലുക്ക് ഔട്ട് നോട്ടീസ്

തിരുവനന്തപുരം: എഡിഎം നവീൻ ബാബു മരിച്ച സംഭവത്തിൽ പ്രതി പി.പി. ദിവ്യയ്ക്ക് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചു കോൺഗ്രസ്. കേരളയെന്ന എക്‌സ് പേജിലാണ് ലുക്ക് ഔട്ട് നോട്ടീസ് പങ്കുവെച്ചിട്ടുള്ളത്. കണ്ടെത്തുന്നവർക് കോണ്‍ഗ്രസ് ഒരു ലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചു. കണ്ടുകിട്ടുന്നവര്‍ തൊട്ടടുത്തുള്ള പൊലീസ് സ്‌റ്റേഷനിലോ കോണ്‍ഗ്രസ് ഓഫീസിലോ അറിയിക്കണമെന്ന്പോസ്റ്റില്‍ പറയുന്നു.

നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് പിപി ദിവ്യയ്ക്കെതിരെ കേസെടുത്ത് ഒരാഴ്ച്ച പിന്നിട്ടിട്ടും അറസ്റ്റു ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
നിലവിൽ ദിവ്യയ്ക്കെതിരെ ജില്ലാ പഞ്ചായത്ത് ഓഫീസിലും കണ്ണൂർ ടൗൺ സ്റ്റേഷൻ മുൻവശത്തും ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്.

പോലീസ് കേസെടുത്തെങ്കിലും ഇതുവരെ ദിവ്യയെ ചോദ്യം ചെയ്തിട്ടില്ല. ദിവ്യ ഇപ്പോഴും എവിടെയാണെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ്. നവീന്‍ ബാബുവിനെതിരായ ആരോപണത്തില്‍ പി പി ദിവ്യക്കൊപ്പം കലക്ടര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.

Leave a Reply

Your email address will not be published.