സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു

തൃശൂര്‍: കരുവന്നൂര്‍ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു. മറ്റൊരു വാഹനത്തെ മറികടന്നുവന്ന സ്വകാര്യ ബസ് എതിരെ വന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കാര്‍ യാത്രികനായ തേലപ്പിള്ളി സ്വദേശി പെരുമ്പിള്ളി വീട്ടില്‍ നിജോ ആണ് മരിച്ചത്.

ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് അപകടം. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും വന്ന ദേവമാത എന്ന സ്വകാര്യ ബസുമായാണ് കാര്‍ കൂട്ടിയിടിച്ചത്. ബസ് മറ്റൊരു വാഹനത്തെ മറികടന്ന് വരുന്നതിനിടെ ബൈക്കില്‍ തട്ടുകയും തുടര്‍ന്ന് എതിരെ വന്നിരുന്ന കാറില്‍ ഇടിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടം നടന്ന ഉടനെ ബസ് ജീവനക്കാര്‍ ഇറങ്ങി ഓടിയതായും നാട്ടുകാര്‍ പറഞ്ഞു.സംഭവം ഉണ്ടായ ഉടനെ കാറിലുണ്ടായ യാത്രക്കാരനെ പുറത്തേക്ക് എടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  സ്വകാര്യ ബസിന്‍റെ മരണപ്പാച്ചിലാണ് അപകടകാരണമെന്നാരോപിച്ച് സ്ഥലത്ത് നാട്ടുകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.

Leave a Reply

Your email address will not be published.