പാലക്കാട്: എഡിഎം നവീൻബാബുവിന്റെ
മരണത്തിൽ എന്തു കൊണ്ടാണ് പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തത് എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.
നവീനിന്റെ കുടുംബത്തെ മുഖ്യമന്ത്രിയും സർക്കാരും അവഹേളിക്കുകയാണ്. ദിവ്യയെ ഒളിവിൽ പോകാൻ സഹായിച്ചത് ആരാണ് ?. ദിവ്യയെ സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാർത്ഥതയില്ലാത്തതാണ്. ഒരു നടപടിയും എടുക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. എന്തുകൊണ്ടാണ് പൊലീസ് ദിവ്യക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കാത്തതെന്നും കെ. സുരേന്ദ്രൻ ചോദിച്ചു.
പാലക്കാട്ടെ എൽഡിഫ് വോട്ട് ഷാഫിക്ക് പോയെന്ന സരിന്റെ പ്രസ്താവനയില്‍ എം വി ഗോവിന്ദനും മുഖ്യമന്ത്രിയും മറുപടി പറയണം.എൽഡിഫ് വോട്ട് കിട്ടിയെങ്കിൽ വീഡി സതീശനും യുഡിഫ് ഉം തുറന്നു സമ്മതിക്കണം.ഈ ഉപതെരഞ്ഞെടുപ്പിനു മുമ്പും അങ്ങനെ ഒരു ഡീൽ ഉണ്ടോ.ഡീൽ ഉണ്ടായിരുന്നെങ്കിൽ തുറന്ന് പറയണം.ബിജെപിയെ തോൽപ്പിക്കാനുള്ള ഡീൽ ആണ് നടക്കുന്നത്
കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിൽ ഈ ഡീൽ ഉണ്ടാക്കിയിട്ടുണ്ട്. കോൺഗ്രസിനകത്തെ പൊട്ടിത്തെറി ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു
Leave a Reply