തിരുവനന്തപുരം: വര്‍ക്കല പൊലീസ് സ്റ്റേഷനു സമീപം റോഡില്‍ മദ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല വെട്ടൂര്‍ സ്വദേശി ബിജു ആണ് മരിച്ചത്. വര്‍ക്കല ഡിവൈഎസ്പി ഓഫിസിനു സമീപത്തെ കടമുറിക്കു മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തുന്നത്. പെയിന്റർ ബിജു എന്നാണ് ഇയാൾ അറിയപ്പെടുന്നത്. വർക്കല പൊലീസ് സ്റ്റേഷനിൽ നിന്നും 100 മീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. തലയുടെ ഒരു ഭാഗത്ത് മുറിവേറ്റിട്ടുണ്ട്. മൃതദേഹം ചാരി ഇരിക്കുന്ന നിലയിലാണ് കാണപ്പെട്ടത്. ചോര ചുറ്റും തളം കെട്ടി കിടക്കുന്നുണ്ടായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.
Leave a Reply