സഹകരണ പെൻഷൻകാരുടെ അവകാശങ്ങൾക്ക് സർക്കാർ അനുകൂലമായ നിലപാട് സ്വീകരിക്കും: വി. അബ്ദുറഹിമാൻ

മലപ്പുറം: സഹകരണ പെൻഷൻകാരുടെ അവകാശങ്ങൾക്ക് സർക്കാർ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന്മ ന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.

പൂങ്ങോട്ടുകുളം കരുണ ഓഡിറ്റോറിയത്തിൽ കേരള കോ-ഓപ്പറേ റ്റീവ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി

സംസ്ഥാന പ്രസിഡൻറ് എം സുക്രുമാരൻ അധ്യക്ഷനായി ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ട്രഷർ കെ എം തോമസ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ വി പ്രസാദ് , പി വി ഭാസ്കരൻ, സി എൻ റാഫേൽ, ടി കെ ജോസ്, എം ഗോപാലകൃഷ്ണൻ, എസ് ഉമചന്ദ്ര ബാബു, എൻ ജി ശശിധരൻ, സി കെ ഗോപാല കൃഷ്ണൻ, കെ കുഞ്ഞിക്കണ്ണൻ, ഏലിയാ പി വർക്കി , ഗോപി , ടി കെ ജയൻ , അഹമ്മദ് കുട്ടി , കെ മണി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.