രവി മേലൂർ
കോതമംഗലം: പോത്താനിക്കാട്, പുളിന്താനം സെൻ്റ് ജോൺസ് ബസ് ഫാഗെ യാക്കോബായ സുറിയാനി പള്ളിയിൽ കോടതി വിധി നടപ്പാക്കാൻ ഉച്ചയോടെ പോലീസെത്തി.മഴുവന്നൂരിൽ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ ഉത്തരവ് നടപ്പാക്കുന്നതിനു വേണ്ടിയാണ് പോലീസ് എത്തിയത്.
മുവാറ്റുപുഴ തഹസിൽദാർ മുരളീധരൻ നായർ MG, ഡെപ്യൂട്ടി തഹസിൽദാർ ജയ്രാജ് ജോസഫ്, DYSP VT ഷാജൻ, CI മാരായ ബ്രിജുകുമാർ, ബേസിൽ തോമസ്, PT ബിജോയ് എന്നിവരുടെ നേതൃത്വത്തിൽ വിശ്വാസികളുമായി ചർച്ച ചെയ്തെങ്കിലും വിശ്വാസികൾ പിൻമാറാൻ തയ്യാറായില്ല. വിശ്വാസികൾ പ്രാർത്ഥന യജ്ഞം തുടരുകയാണ്. പോലീസ് സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.
Leave a Reply