കൊച്ചി: വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും. 23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം നടത്തും.
പ്രിയങ്കയ്ക്കെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സത്യന് മൊകേരിയാണ് മത്സരിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ രണ്ടാം ഘട്ട പ്രചരണത്തിലേക്ക് കടക്കുകയാണ് യുഡിഎഫ്. പഞ്ചായത്ത് തല കൺവെൻഷനുകൾ തുടക്കമിട്ടിട്ടുണ്ട്. അഞ്ചു ലക്ഷം ഭൂരിപക്ഷം മുന്നിൽ കണ്ടാണ് പ്രവർത്തനം. പ്രിയങ്ക കൂടി എത്തുന്നതോടെ റോഡ് ഷോകളും ആരംഭിക്കും.
എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി നാളെ മണ്ഡലത്തിലെത്തും. റോഡ് ഷോയും കൺവെൻഷനുകളും നാളെ മുതൽ തുടങ്ങും. 2014 ലേതിനു സമാനമായി മികച്ച പ്രകടനമാണ് മുന്നണിയുടെ പ്രതീക്ഷ. സ്ഥാനാർഥി ചിത്രം തെളിയുന്നതോടെ വയനാട് പൂർണമായി തിരഞ്ഞെടുപ്പ് ആവേശത്തിലലിയും.
വയനാട്, റായ്ബറേലി എന്നീ ലോക്സഭാ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധി വിജയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം വയനാട് ഒഴിഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പ്.
Leave a Reply